KeralaLatest News

ജയിൽ ശിക്ഷ കഴിഞ്ഞ വിദേശ പൗരന്മാർക്കായി ഡിറ്റൻഷൻ സെന്റർ തുറക്കുന്നു : സംസ്ഥാനത്തെ ആദ്യ കേന്ദ്രം തൃശൂരിൽ

നേരത്തെ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരം കരുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരം : ജയിൽ ശിക്ഷ കഴിഞ്ഞ വിദേശ പൗരന്മാരെ പാർപ്പിക്കാൻ സംസ്ഥാനത്ത് കരുതൽ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാകുന്നു. ആദ്യ കരുതൽ കേന്ദ്രം തൃശൂർ ജില്ലയിലെ പൂങ്കുന്നത്ത് പ്രവർത്തനം ആരംഭിച്ചു. രണ്ട് നൈജീരിയൻ പൗരന്മാരെയും മ്യാൻമാർ പൗരനെയുമാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്.

സാമൂഹിക നീതി വകുപ്പിന് കീഴിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പോലീസുകാർക്കാണ് ഈ കേന്ദ്രങ്ങളിലും സുരക്ഷാ ചുമതല. സംസ്ഥാനത്ത് കൂടുതൽ കരുതൽ കേന്ദ്രങ്ങൾ അധികം വൈകാതെ പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം.

അനധികൃതമായി രാജ്യത്തു തങ്ങുന്നവർ, ശിക്ഷാ കാലാവധി പൂർത്തിയാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്നതിനുള്ള നിയമനടപടികൾക്കായി കാക്കുന്നവർ എന്നിവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. നേരത്തെ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരം കരുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button