Latest NewsNewsIndia

കോവിഡിനെ ചെറുക്കാന്‍ ഫലപ്രദം കോവിഷീല്‍ഡ്, വിശദാംശങ്ങള്‍ പുറത്ത്

 

ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ കൊവിഷീല്‍ഡാണ് ഗുണപ്രദമെന്ന് ചൂണ്ടിക്കാട്ടി പുതിയ പഠനം. വിതരണം ചെയ്യുന്ന രണ്ട് കൊവിഡ് വാക്സിനുകളില്‍ മെച്ചപ്പെട്ട ഫലം തരുന്നത് കൊവിഷീല്‍ഡില്‍ ആണെന്നാണ് പഠനം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍ എടുത്തവരേക്കാള്‍ കൂടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

കൊറോണ വൈറസ് വാക്സിന്‍ ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരും മുമ്പ് കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.

കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button