Latest NewsIndiaNews

ഉത്തേജന മരുന്ന് കുത്തിവെച്ച് വർഷങ്ങളോളം പീഡിപ്പിച്ചു; പതിനാറുകാരിയുടെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

മരുന്നായും ഇൻജെക്ഷൻ രൂപത്തിലും ലൈംഗിക ഉത്തേജന മരുന്നുകൾ ഇയാൾ പെൺകുട്ടിയ്ക്ക് നൽകിയിരുന്നു

മുംബൈ: ലൈംഗിക പീഡന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തേജക മരുന്ന് കുത്ത് വച്ച് എട്ട് വർഷം പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. അയൽവാസിയാണ് തന്നെ പീഡിപ്പിച്ചതെന്നും ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു അക്രമമെന്നും പെൺകുട്ടി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

Read Also: മരണനിരക്കിൽ നേരിയ കുറവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

മരുന്നായും ഇൻജെക്ഷൻ രൂപത്തിലും ലൈംഗിക ഉത്തേജന മരുന്നുകൾ ഇയാൾ പെൺകുട്ടിയ്ക്ക് നൽകിയിരുന്നു. എട്ട് വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും ആരോടെങ്കിലും പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ പുറത്തു പറയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു.

പെൺകുട്ടിയെ കാണാതായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞത്.

Read Also: ഉത്‌ഘാടനത്തിന് പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലം സംതൃപ്തി തരാറില്ല, ആൾക്കൂട്ടത്തിനിടയിലെ സെൽഫി ഇഷ്ടമല്ല: നിഖില വിമൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button