Latest NewsNewsIndia

മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്ക് പിഴയിട്ട് പോലീസ്: വിവരമറിഞ്ഞ് എത്തിയ അമ്മ നടുറോഡ് പൂരപ്പറമ്പാക്കി, പിന്നീട് സംഭവിച്ചത്

മതിയായ രേഖകളില്ലാതെയാണ് യുവതി പുറത്തിറങ്ങിയത്

ചെന്നൈ: ലോക്ക് ഡൗണ്‍ ലംഘനത്തിന് യുവതിയ്ക്ക് പിഴ ചുമത്തിയ പോലീസിന് നേരെ യുവതിയുടെ അമ്മയുടെ അസഭ്യ വര്‍ഷം. മകള്‍ക്ക് എതിരെ കേസ് എടുത്തതിന് അഭിഭാഷകയായ അമ്മയാണ് പോലീസിന് നേരെ പൊട്ടിത്തെറിച്ചത്. ചെന്നൈയിലെ ചെത്‌പേട്ടിലാണ് സംഭവമുണ്ടായത്.

Also Read: കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് : സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ലോക്ക് ഡൗണില്‍ മതിയായ രേഖകളില്ലാതെയാണ് യുവതി പുറത്തിറങ്ങിയത്. കാറുമായി മീന്‍ വാങ്ങാനിറങ്ങിയ യുവതിയ്ക്ക് പോലീസ് 500 രൂപ പിഴ ചുമത്തി. ഇതോടെ യുവതി തന്റെ അഭിഭാഷകയായ അമ്മയെ ഫോണില്‍ വിളിച്ചുവരുത്തി. ആഡംബര കാറില്‍ സ്ഥലത്തെത്തിയ അമ്മ പോലീസിന് നേരെ കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള അസഭ്യമാണ് പറഞ്ഞത്.

പോലീസുകാരന്റെ തൊപ്പി തെറുപ്പിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പരാതി നല്‍കി. തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കല്‍, അസഭ്യവര്‍ഷം നടത്തല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തു. നിലവില്‍ അമ്മയും മകളും ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button