ശരീരത്തില്‍ മറുകുകള്‍ ഇല്ലാത്ത മനുഷ്യര്‍ ഇല്ലെന്നു തന്നെ പറയാം. പല നിറത്തിലും വലുപ്പത്തിലും ഇവ ശരീരത്തില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ഈ മറുകുകളില്‍ ചിലത് അപകടകാരികളാണ്. എന്നുമാത്രമല്ല അതിമാരകമായ കാന്‍സറിനു വരെ ഇവ ചിലപ്പോള്‍ വഴിവെച്ചേക്കാം എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ മറുകുകളില്‍ കാന്‍സര്‍ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ നോക്കാം.
കാന്‍സര്‍ അല്ലാത്ത മറുകുകള്‍ മിക്കവാറും ഒരേ സ്വഭാവത്തിലുള്ളവയാണ്. എന്നാല്‍ ശരീരത്തില്‍ വ്യക്തമായി വെളിപ്പെടാത്ത രീതിയിലുള്ള മറുകുകള്‍ കണ്ടാല്‍ അത് ഒരു നല്ല ലക്ഷണമല്ല. ഇത്തരം മറുകുകള്‍ എന്നു തോന്നുന്ന പാടുകള്‍ ശരീരത്തില്‍ കണ്ടെത്തിയാല്‍ എത്രയുംവേഗം ഒരു വിദഗ്ധ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്.
നിങ്ങളുടെ മറുക് നിങ്ങളുടെ ചര്‍മത്തിന് മുകളിലേക്ക് കാണപ്പെടുന്ന രീതിയില്‍ ആണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും അല്ലെങ്കിലും ചിലപ്പോള്‍ എങ്കിലും ഇത്തരം മറുകുകള്‍ കാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ ആയേക്കാം. ചര്‍മത്തിന് മുകളില്‍ ചെറിയ തടിപ്പ് പോലെ കാണുന്ന ഇത്തരം മറുകുകള്‍ നിസ്സാരമായി തള്ളിക്കളയരുത്.
ജനനം മുതല്‍ ചര്‍മത്തില്‍ കാണപ്പെടുന്ന വലിയ മറുകുകള്‍ പലപ്പോഴും കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ അപായ മറുകുകളെ വലിപ്പത്തില്‍ മാറ്റമുണ്ടാക്കാമെന്നും അവ ആഴത്തിലുള്ള പിഗ്മെന്റും ഇരുണ്ട നിറമുള്ളതുമായതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുമെന്നും ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments