KeralaLatest NewsNews

മോദിയെ വെല്ലുവിളിച്ച് തുടങ്ങിയ പിണറായിയുടെ വാക്‌സിന്‍ ചലഞ്ചിലെ കണക്കില്ലാത്ത പണം എവിടെ പോകും: ശ്രീജിത്ത് പണിക്കര്‍

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്‌സീന്‍

തിരുവനന്തപുരം : രാജ്യം ഉറ്റുനോക്കിയ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെതിരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് വാര്യര്‍. തന്റെ സോഷ്യല്‍ മീഡിയാ പേജ് വഴിയാണ് രാഷ്ട്രീയ നിരീക്ഷകന്‍ പരിഹാസവുമായി രംഗത്തെത്തിയത്.

Read Also : ഒരു കുഴല്‍ ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും, കുഴല്‍പ്പണ കേസില്‍ ബിജെപിയേയും സിപിഎമ്മിനേയും ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും ഇന്ന് വൈകിട്ട് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്‌സിനുവേണ്ടി പണം സമാഹരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാക്‌സിന്‍ ചലഞ്ചിനെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കര്‍ രംഗത്തുവന്നത്.

ശ്രീജിത്ത് പണിക്കരുടെ കുറിപ്പിന്റെ പൂര്‍ണരൂപം :

‘എന്നാലുമെന്റെ മോദീജീ…
ബല്ലാത്ത ചെയ്ത്തായിപ്പോയി പഹയാ…
ഒരു മാസം മുന്‍പേ ഇതു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പഴയ സ്ഥലത്ത് കഴിയുമായിരുന്നല്ലോ…
[വാക്‌സീന്‍ സൗജന്യമായി ലഭ്യമാക്കാന്‍ വേണ്ടി ഉള്ളതൊക്കെ വിറ്റ് സംസ്ഥാന സര്‍ക്കാരിനു പണം കൊടുത്ത പാവങ്ങള്‍ക്ക് ആ പണം തിരിച്ചുകൊടുക്കാനുള്ള നല്ല മനസ്സ് സര്‍ക്കാര്‍ കാണിക്കണം]’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button