അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ല്യുഎപി) സന്ദേശം പുറത്തുവിട്ടു. അതേസമയം ഇത് ആത്മഹത്യ ആണെന്നും പറയുന്നു. ബൊക്കോ ഹറാമും ഐഎസ്‌ഡബ്ല്യുഎപിയും തമ്മിൽ ദീർഘനാളായി സ്പർധയിലാണ്.
ഇരു ഭീകരസംഘടനകളും മേയ് 18നു തമ്മിൽ നടത്തിയ പോരാട്ടത്തിൽ, ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ മരിച്ചതെന്നു സന്ദേശത്തിൽ പറയുന്നു. എന്നാൽ സ്ഫോടക വസ്തു പൊട്ടിച്ച് അബൂബക്കർ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. നൈജീരിയയിൽ 2014ൽ സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്.
Post Your Comments