കൊച്ചി: ശസ്ത്രക്രിയയ്ക്ക് പണമില്ലാതിരുന്ന മുൻ എംഎൽഎയ്ക്ക് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മൂട്ടി. സിപിഐ നേതാവും ഹൊസ്ദുർഗ് മുൻ എംഎൽഎയുമായ എം.നാരായണനാണ് മമ്മൂട്ടി സഹായം ഉറപ്പു നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകുമെന്ന് മമ്മൂട്ടി അറിയിച്ചു. എം നാരായണൻ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മമ്മൂട്ടി ഇദ്ദേഹത്തിന് സഹായ വാഗ്ദാനം നൽകി രംഗത്തെത്തിയത്.
Read Also: സമ്മർദ്ദവും ഉത്കണ്ഠയും ഉള്ളവരെ സഹായിക്കാൻ ഫലപ്രദമായ ആർട്ട് തെറാപ്പി ‘മൺഡാല’യെപ്പറ്റി കൂടുതൽ അറിയാം
തിരുവനന്തപുരം നിംസിൽ നാരായണന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം മമ്മൂട്ടി ചെയ്യുകയും അത് നാരായണനെ അറിയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏർപ്പാടുകളും അദ്ദേഹം നേരിട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി നാരായണൻ പ്രതികരിച്ചു. തന്നെ സഹായിച്ചതിന് അദ്ദേഹം താരത്തിന് നന്ദി പറയുകയും ചെയ്തു.
പെൻഷനായി ലഭിക്കുന്ന തുക കൊണ്ടാണ് നാരായണൻ ജീവിച്ചിരുന്നത്. രോഗം ബാധിച്ചതോടെ അദ്ദേഹവും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. തുടർന്നാണ് അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് മമ്മൂട്ടി അദ്ദേഹം സഹായ വാഗ്ദാനം നൽകിയത്. മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിപിഐയും അദ്ദേഹത്തിന് സഹായം ഉറപ്പു നൽകിയിട്ടുണ്ട്.
Post Your Comments