Latest NewsNewsIndia

വാക്‌സിനേഷന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രധാനമന്ത്രി: വാക്‌സിന്‍ ആവശ്യത്തിന് ഉപയോഗിക്കാതെ 9 സംസ്ഥാനങ്ങള്‍

ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപി ഇതര സര്‍ക്കാരുകളാണ്

ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ലെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

Also Read: കോവിൻ 2.0 ൽ രജിസ്‌ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുഡിഐഡി സ്വീകാര്യം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

പ്രധാനമായും 9 സംസ്ഥാനങ്ങളിലാണ് വാക്‌സിനേഷന്‍ പ്രക്രിയ സാവധാനത്തില്‍ പുരോഗമിക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് വാക്‌സിന്‍ മതിയായ രീതിയില്‍ ഉപയോഗിക്കാത്തത്. ആവശ്യത്തിന് വാക്‌സിന്‍ നല്‍കിയിട്ടും ഈ സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജനുവരി മുതല്‍ മാര്‍ച്ച് വരെ കേന്ദ്രസര്‍ക്കാര്‍ ഓരോ മാസങ്ങളിലും കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇക്കാലയളവില്‍ രാജസ്ഥാന് 10 മില്യണ്‍ ഡോസുകളാണ് നല്‍കിയത്. എന്നാല്‍ 5.7 മില്യണ്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനം പ്രയോജനപ്പെടുത്തിയത്. പഞ്ചാബിന് 2.9 മില്യണ്‍ ഡോസുകള്‍ നല്‍കിയപ്പോള്‍ 8,40,000 ഡോസുകള്‍ മാത്രമാണ് ഉപയോഗപ്പെടുത്തിയത്. ഛത്തീസ്ഗഡിന് 4.3 മില്യണ്‍ ഡോസുകള്‍ നല്‍കിയപ്പോള്‍ 1.9 മില്യണ്‍ ഡോസുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തെലങ്കാനയ്ക്ക് 4.1 മില്യണ്‍ ഡോസുകളാണ് നല്‍കിയത്. എന്നാല്‍ 1.3 മില്യണ്‍ ഡോസുകള്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. 6.6 മില്യണ്‍ ഡോസുകള്‍ ലഭിച്ചിട്ടും ആന്ധ്രാപ്രദേശ് വെറും 2.6 മില്യണ്‍ ഡോസുകളാണ് വിതരണം ചെയ്തത്. കേരളത്തിന് 6.3 മില്യണ്‍ ഡോസുകളാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ നല്‍കിയത്. എന്നാല്‍ 3.4 മില്യണ്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനം പ്രയോജനപ്പെടുത്തിയത്. ഉത്തരാഖണ്ഡിന് 3.1 മില്യണ്‍ ഡോസുകള്‍ കേന്ദ്രം നല്‍കിയെങ്കിലും 1.6 മില്യണ്‍ ഡോസ് വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്തത്.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയ്ക്ക് 14.3 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ 6.2 മില്യണ്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തിന് വിതരണം ചെയ്യാനായത്. ഡല്‍ഹിയ്ക്ക് 4.4 മില്യണ്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയെങ്കിലും 2.1 മില്യണ്‍ ഡോസുകള്‍ മാത്രമാണ് ഉപയോഗിക്കാനായത്. ഈ 9 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി ഇതര സര്‍ക്കാരുകളാണ് എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button