‘വംഗസാഗരത്തിൻ കരയില്‍, ശ്മശാനത്തില്‍,
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍,
ബന്ധുക്കള്‍ മരിച്ചവർക്കന്തിമാന്നമായ് വെച്ച
മണ്കലത്തിലെച്ചോറ് തിന്നതു ഞാനോർക്കുന്നു’.
പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വളരെ പ്രസിദ്ധമായ ഒരു കവിതയിലെ വരികളാണിത്. ഭക്ഷണത്തിന്റെ മഹത്വത്തെയും അതിന്റെ ദൈവീകതയെയും ഈ വരികൾ വിളിച്ചോതുന്നു. ഇന്ന് ജൂണ്‍ ഏഴ്, ലോക ഭക്ഷ്യ സുരക്ഷ ദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഓരോ ഭക്ഷ്യസുരക്ഷാ ദിനവും.
വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നില്‍ കൊണ്ടുവരിക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തര്‍ദേശീയതലത്തില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്‌ഒ) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനും (എഫ്‌എഒഒ) സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ച് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ച് വരുന്നു.
‘ഇന്ന് സുരക്ഷിതമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായ നാളെയ്ക്കായി’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിനത്തിലെ ആശയം.
ഭക്ഷണമാണ് മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകം. ദാരിദ്ര്യം മൂലം ആളുകൾ മരിച്ചുകൊണ്ടേയിരിക്കുന്ന ഈ ലോകത്തിൽ ഇരുന്ന് കൊണ്ട് തന്നെയാണ് എന്നിട്ടും നമ്മൾ ഭക്ഷണം പാഴാക്കുന്നത്. നൂറ് കിലോഗ്രാമോളം ഭക്ഷണം ഒരാൾ ഒരു വർഷം പാഴാക്കിക്കളയുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരിച്ചു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Post Your Comments