ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതലുള്ളത് കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം. കൊറോണ വൈറസ് വാക്‌സിന്‍-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. എന്നാൽ ഈ പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.
Read Also : തമിഴ്നാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരും മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. 305 പുരുഷന്‍മാരും 210 സ്ത്രീകളും ഉള്‍പ്പടെ 515 ആരോഗ്യപ്രവര്‍ത്തകരെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 425 പേരും കോവിഷീല്‍ഡ് സ്വീകരിച്ചവരും 90 പേര്‍ കൊവാക്‌സീന്‍ സ്വീകരിച്ചവരുമായിരുന്നു.
കോവീഷില്‍ഡ് സ്വീകരിച്ചവരില്‍ 98.1 ശതമാനവും കൊവാക്‌സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനവും ആണ് ആന്റിബോഡികള്‍ ഉണ്ടാകുന്നത്. രണ്ട് ഡോസ് വീതം സ്വീകരിച്ചവരില്‍ നല്ല പ്രതിരോധശേഷി കണ്ടെത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments