COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി : നിലവിലെ കോവിഡ് വാക്‌സിൻ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടർന്ന് വാക്സിന്റെ വിലയും സംഭരണവും സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു.

Read Also : ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഭൂമി കയ്യേറാൻ നീക്കം : സ്ഥലത്ത് സംഘര്‍ഷം 

ജനുവരി 16-ന് തുടങ്ങിയ ആദ്യ ഘട്ടത്തിൽ കൊവിഡ് മുന്‍ഗണനാ പോരാളികള്‍ക്കും പിന്നെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങള്‍ വാക്സിന്‍ എത്തിച്ചു നല്‍കി കൊടുത്തിരുന്നു. എന്നാൽ 18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവർക്കുള്ള വാക്സിൻ കേന്ദ്രം സൗജന്യമായി നൽകാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

ഇത് കൂടാതെ കോവിഡ് വാക്സിൻ നയത്തിൽ സുപ്രീംകോടതിയില്‍ നിന്നും ചില വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിന്‍ നയത്തില്‍ വീണ്ടും മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button