ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച 157 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. കോവിഡ് മുൻകരുതൽ നടപടികൾക്കായുളള എക്സിക്യൂട്ടിവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഇത്രയും പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജീസാൻ മേഖലയിൽ 54 പേരും മദീന മേഖലയിൽ 53 പേരും അൽബാഹ മേഖലയിൽ 45 പേരും വടക്കൻ അതിർത്തി മേഖലയിൽ അഞ്ചു പേരുമാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അതത് മേഖല പൊലീസ് വക്താക്കൾ പറഞ്ഞു. ക്വാറൻറീൻ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം റിയാൽ വരെ പിഴയോ രണ്ടു വർഷത്തിൽ കുറയാത്ത തടവുശിക്ഷയോ അല്ലെങ്കിൽ പിഴയും ശിക്ഷയും ഒരുമിച്ചോ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ആദ്യ തവണ ചുമത്തിയ പിഴയും ശിക്ഷയും ഇരട്ടിയാകും.
Post Your Comments