ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനായ കൊവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ബ്രസീല്‍ അനുമതി നല്‍കി. നേരത്തെ കൊവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ബ്രസീൽ അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയിലെ പ്ലാന്റില്‍ ശരിയായ ഉല്‍പാദനരീതി (ജിഎംപി) പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
Read Also : കോവിഡ് വാക്സിൻ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിൻ ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനരീതിയില്‍ വരുത്തിയ മാറ്റങ്ങള്‍ വിശദീകരിച്ച് ബ്രസീലിലെ ആരോഗ്യ നിരീക്ഷണ ഏജന്‍സിയായ അന്‍വിസയ്ക്ക് ഭാരത് ബയോടെക് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
ആദ്യഘട്ടത്തിൽ 40 ലക്ഷം ഡോസ് വാക്‌സിനാകും ബ്രസീൽ ഇറക്കുമതി ചെയ്യുക. ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടായിരിക്കും എന്ന് നിരീക്ഷിച്ച ശേഷമായിരിക്കും പിന്നീട് ഇറക്കുമതി ചെയ്യുന്നത്. ബ്രസീലില്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താനും അന്‍വിസ അനുമതി നല്‍കിയിട്ടുണ്ട്
Post Your Comments