ചെന്നൈ : തമിഴ്നാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇത് വരെ 921 പേരില്‍ രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 277 കേസുകള്‍ സ്ഥിരീകരിച്ചു. അനവധി രോഗികള്‍ ശസ്ത്രക്രിയക്ക് വിധേയരായതിനെ തുടര്‍ന്ന് അത്യാസന്നനിലയിലാണ്.837 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
ബ്ലാക്ക് ഫങ്കസ് രോഗം ബാധിച്ച് ഇരുപതിലധികം പേരാണ് തമിഴ്‌നാട്ടിൽ മരിച്ചത്. അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് പഠനം ആരംഭിച്ചു. ബ്ലാക്ക് ഫംഗസ് രോഗത്തിന് നല്കുന്ന മരുന്നിന് ദൗര്‍ലഭ്യമുണ്ടെന്നും 30,000 ഡോസുകള്‍ ഉടനടി എത്തിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു.
തമിഴ്‌നാട്ടിൽ പ്രതിദിനം 20,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഓരോ ദിവസവും 450 ഓളം പേരാണ് മരണത്തിന് കീഴടങ്ങുന്നത്. കോവിഡ് മരണനിരക്ക് കുറയാത്തതും തമിഴ്‌നാട്ടിൽ ആശങ്ക സൃഷ്ടിക്കുകയാണ്.
Post Your Comments