KeralaLatest NewsNews

സഭാ നടപടികളില്‍ പങ്കെടുത്തു: എ രാജയ്ക്ക് 2,500 രൂപ പിഴ

തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല.

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ.എ രാജയ്ക്ക് 2500 രൂപ പിഴ ഈടാക്കി നിയമസഭ സ്‌പീക്കർ. എ. രാജ മേയ് 24ന് ആദ്യം നടത്തിയ സത്യപ്രതിജ്ഞ നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയതിനാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നു. എന്നാൽ ജൂണ്‍ 2ാം തീയതിയുടെ തലേദിവസം വരെ ആകെ അഞ്ച് ദിവസം സഭയില്‍ ഹാജരായി സഭാ നടപടികളില്‍ പങ്കെടുത്തതിനാണ് പിഴ. മെയ് 24,25,28,31, ജൂണ്‍ ഒന്ന് എന്നീ തീയതികളില്‍ സഭാ നടപടികളില്‍ പങ്കെടുത്തതിന് 500 രൂപ വീതം പിഴയടയ്ക്കാനാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്.

Read Also: വൈദ്യുതിയും ഇന്റർനെറ്റുമില്ല, പഠനം നിലച്ച് ആദിവാസി ഊരുകൾ ; ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മികവിൽ മുഖ്യൻ

തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് ജൂണ്‍ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button