ലക്‌നൗ: ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവലിംഗം ഇളക്കിമാറ്റിയ ശേഷം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ആലംപൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ക്ഷേത്രത്തിന് പുറത്തുനിന്നാണ് ശിവലിംഗം കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഏകദേശം 50 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശിവലിംഗം ക്ഷേത്രത്തിന് പുറത്തുനിന്ന് കണ്ടെത്തിയതോടെ പ്രദേശത്ത് നാട്ടുകാര്‍ ഒത്തുകൂടുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം കണ്ടെത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉറപ്പ് നല്‍കി. നിലവില്‍ ക്ഷേത്രത്തിലുണ്ടായ കേടുപാടുകള്‍ പരിഹരിച്ച് വിഗ്രഹം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചിട്ടുണ്ട്. സമീപകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments