KeralaLatest NewsNewsIndia

‘മരുമകൻ വാഴും നാട്, മക്കളെല്ലാം കോർപ്പറേറ്റ്, അണികൾക്ക് എച്ചിൽ കക്ഷണം’: ‘ബന്ധു നിയമനത്തെ’ പരിഹസിച്ച് എസ് സുരേഷ്

മമതയുടെ മരുമകൻ അഭിഷേക് ബാനര്ജിയെയും പിണറായി വിജയൻറെ മരുമകൻ മുഹമ്മദ് റിയാസിനെയും പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ സി പി എം ഒരു തൃണമൂൽ ആകുന്നുവെന്ന് പരിഹസിച്ച് ബി.ജെ.പി വാക്താവ് എസ് സുരേഷ്. കുടുംബാധിപത്യം മന്ത്രിസഭയിൽ വരെയെത്തി നിൽക്കുന്നതിനെയാണ് സുരേഷ് പരിഹസിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനര്ജിയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു എസ് സുരേഷിന്റെ വിമർശനം. നേതാക്കളുടെ മക്കളെല്ലാം കോർപറേറ്റ് ആണെന്നും അണികൾക്ക് എച്ചിൽ കഷണമാണ് ലഭിക്കുന്നതെന്നും സുരേഷ് പരിഹസിക്കുന്നു. മമതയുടെ മരുമകൻ അഭിഷേക് ബാനര്ജിയെയും പിണറായി വിജയൻറെ മരുമകൻ മുഹമ്മദ് റിയാസിനെയും പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മരുമകൻ വാഴും നാട് !
മരുമക്കളോടുള്ള മമത
കുടുംബാധിപത്യം പല വിധം…
മമത പിണറായിയുടെ പാതയിൽ
CPM ഒരു തൃണമൂൽ ആകുന്നു.
മക്കളെല്ലാം കോർപ്പറേറ്റ്….
അണികൾക്ക്…
എച്ചിൽ കക്ഷണം….
നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച്
ഇന്നു വരെ..ഒന്നും അറിയില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button