Latest NewsNewsIndia

ലോക പരിസ്ഥിതി ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങള്‍ വര്‍ധിപ്പിക്കല്‍ ‘ എന്നതാണ് ഈ വര്‍ഷത്തെ പരിപാടിയുടെ പ്രമേയം.

ന്യൂഡൽഹി : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന പരിസ്ഥിതി ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും അദ്ദേഹം പങ്കെടുക്കുക.

‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങള്‍ വര്‍ധിപ്പിക്കല്‍ ‘ എന്നതാണ് ഈ വര്‍ഷത്തെ പരിപാടിയുടെ പ്രമേയം. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും, പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read Also  : പണം തടസമാവില്ല: കടമെടുത്തായാലും എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുമെന്ന് ധനമന്ത്രി

ചടങ്ങില്‍ ‘2020-2025 ഓടെ ഇന്ത്യയില്‍ എഥനോള്‍ മിശ്രിതമാക്കുന്നതിനുള്ള റോഡ് മാപ്പിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്’ പ്രധാനമന്ത്രി പുറത്തിറക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, 2023 ഏപ്രില്‍ 1 മുതല്‍ 20% വരെ എഥനോള്‍ മിശ്രിത പെട്രോള്‍ വില്‍ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഇ 20 വിജ്ഞാപനം, ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ക്കായുള്ള ബിഐഎസ് സവിശേഷതകള്‍ സംബന്ധിച്ച ഇ 12, ഇ 15 വിജ്ഞാപനങ്ങള്‍ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button