കാഞ്ഞിരപ്പള്ളി: തലവേദന വരുമ്പോഴും ശരീരവേദന വരുമ്പോഴും നമ്മളിൽ പലരും ഉപയോഗിക്കുന്ന ഒന്നാണ് അമൃതാഞ്ജൻ. ഇത് വേദനയുള്ള ഇടങ്ങളിൽ പുരട്ടിയാൽ വേദനയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ, അമൃതാഞ്ജൻ മൂലം ശാരീരികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്ന അനുഭവമാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിക്ക് പറയാനുള്ളത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ സൗമ്യ വിനോദ് ആണ് അമൃതാഞ്ജൻ ശരീരത്ത് പുരട്ടിയത് മൂലം തനിക്കും തന്റെ ഭർത്താവിനും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞത്. സൗമ്യയുടെ വാക്കുകളിങ്ങനെ:
Also Read:ഇന്ധന വിലവര്‍ധന: കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നീതി ആയോഗ്
‘ഭർത്താവിന്റെ പുറത്ത് വേദനയ്ക്ക് പുരട്ടിയതാണ് അമൃതാഞ്ജൻ. എന്നാൽ, അമൃതാഞ്ജൻ തേച്ച സ്ഥലത്തെല്ലാം പൊള്ളി പൊങ്ങി വന്നു. അമൃതാഞ്ജൻ തേച്ച് കൊടുത്തത് ഞാനായിരുന്നു. അറിയാതെ കൈ ഞാൻ എന്റെ കണ്ണിന്റെ ഭാഗത്ത് തൊട്ടു. ഇതോടെ കണ്ണിനും പ്രശ്നമായി. പിറ്റേന്ന് എഴുന്നേറ്റപ്പോൾ കണ്ണ് തുറക്കാൻ പറ്റാതെ ആയി. അമൃതാഞ്ജൻ ആണ് കാരണമെന്ന് അപ്പോൾ കരുതിയില്ല. എന്നാൽ, കോവിഡ് ആയിട്ട് കൂടി അത്യാവശ്യമായതിനാൽ ഡോക്ടറെ കാണാൻ പോയി. കാര്യങ്ങൾ പറഞ്ഞു. അമൃതാഞ്ജൻ പുരട്ടിയ കാര്യവും പറഞ്ഞു. ചില മരുന്നുകൾ ഡോക്ടർ കുറിച്ച് തന്നെങ്കിലും കണ്ണിന്റെ വേദനയ്ക്കും പുകച്ചിലിനും യാതൊരു കുറവും ഉണ്ടായില്ല.
എന്ത് ചെയ്യണമെന്ന് അറിയാതെ വന്നു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറ കാണാൻ പോയി. കണ്ണ് കെട്ടി തന്നു. ഒരാഴ്ചയായി അമൃതാഞ്ജൻ കാരണം ആശുപത്രി തോറും കയറി ഇറങ്ങേണ്ട ഗതികേടിലാണ്. കണ്ണിന്റെ കൃഷ്ണമണി മുഴുവൻ പൊള്ളി പോയെന്നാണ് ഡോക്ടർ പറയുന്നത്. എല്ലാ മനുഷ്യരും ഉപയോഗിക്കുന്നതാണ്. മരുന്ന് കമ്പനിക്കാരെ വിശ്വസിച്ച് വാങ്ങിച്ചതാണ്. ഒരു ഡോക്ടറെ വിശ്വസിക്കുന്നതിനു തുല്യമാണ് ഒരു മരുന്ന് കമ്പനിയെ വിശ്വസിക്കുന്നത്. ഇത്തരമൊരു ദുരന്തം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല’.- സൗമ്യ പറയുന്നു.
Post Your Comments