Latest NewsKeralaSaudi Arabia

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്നു പേർ ആശുപത്രിയിൽ

ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.

നജ്റാന്‍: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്നവരെല്ലാം മലയാളികളാണ്. അപകടത്തില്‍ പരിക്കേറ്റ സ്നേഹ, റിന്‍സി എന്നീ രണ്ട് നഴ്സുമാര്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.

read also: അദ്ദേഹം ഫ്രയിമിൽ എന്ത് ചെയ്യുന്നു എന്ന് കാണുവാൻ ഞാൻ വളരെ എക്‌സൈറ്റഡ് ആയിരുന്നു: സച്ചിൻ ഖേദേക്കർ

മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാനിലെ താര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികളുമായി സൗദിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button