Latest NewsKeralaNews

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ തീരുമാനം ഇങ്ങനെ

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ മുസ്ലിം വിഭാഗത്തിനുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പഠനത്തിന് വിദഗ്ധ സമിതി. സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കുന്നത് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താനും ധാരണയായി. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ച് സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമരംഗത്തുളളവരും സാമുദായിക പ്രാതിനിധ്യമുള്ള രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്ന സമിതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button