ഡൽഹി: കോവിഡ് കിറ്റില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ ഉള്‍പ്പെടുത്തുമെന്ന നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ കോവിഡ് കിറ്റില്‍ പ്രതിരോധമരുന്നായി യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദിക്സ് നിർമ്മിച്ച ‘കൊറോണില്‍’ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് ഐ.എം.എ രംഗത്ത് വന്നിട്ടുള്ളത്.
കോവിഡ് പ്രതിരോധ മരുന്നെന്ന നിലയിൽ കൊറോണിലിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടില്ലെന്നും, കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളില്‍ ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഐ.എം.എ വ്യക്തമാക്കി. അതേസമയം കോവിഡിനെതിരെ ആയുര്‍വേദ പരിഹാരം എന്ന വാക്യത്തോടെയാണ് യോഗാ ഗുരു ബാബ രാംദേവ് കൊറോണില്‍ പുറത്തിറക്കിയത്.
അലോപ്പതി മരുന്നുകളുമായി കൊറോണില്‍ ചേര്‍ക്കുന്നത് ‘മിക്‌സോപതി’ ആകുമെന്നും ഇത് സുപ്രീംകോടതിയുടെ ഉത്തരവുകളില്‍ അനുവദിച്ചിട്ടില്ലെന്നും, അതിനാല്‍ കോടതിയലക്ഷ്യമാകുമെന്നും ഐ.എം.എ വ്യക്തമാക്കി. കോവിഡ് പ്രതിരോധ മരുന്നായി കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഐ.എം.എ നേരത്തേയും രംഗത്തെത്തിയിരുന്നു.
Post Your Comments