ന്യൂഡൽഹി : ഓക്‌സിജൻ വിതരണക്കാരുടെ തലം വരെയുള്ള ലാഭം നിയന്ത്രിച്ച് ഓക്‌സിജൻ കോൺസൺട്രേറ്ററുകളുടെ വില ഘട്ടം ഘട്ടമായി കുറയ്ക്കാൻ ഒരുങ്ങി കേന്ദ്രം. സർക്കാർ റിപ്പോർട്ട് പ്രകാരം വിതരണക്കാരന്റെ തലം വരെയുള്ള ലാഭം നിലവിൽ 198% വരെയാണ്. 2013 ലെ മരുന്ന് വില നിയന്ത്രണ ഉത്തരവിന്റെ പത്തൊമ്പതാം ഖണ്ഡികയിലെ അസാധാരണ അധികാരം ഉപയോഗിച്ചുകൊണ്ടാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ലാഭം നിയന്ത്രിച്ചത്.
Read Also : ഗണപതിഭഗവാന് കറുകമാല ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍
ഓക്‌സിജൻ കോൺസൺട്രേറ്ററുകളുടെ വില ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന്റെ ഭാഗമായി വിതരണക്കാരുടെ ലാഭം 70 ശതമാനം ആക്കിയാണ് സർക്കാർ നിയന്ത്രിച്ചത്. പുതുക്കിയ വില മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ എൻപിപിഎ നിർമ്മാതാക്കൾ / ഇറക്കുമതിക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ വില സംബന്ധിച്ച് എൻപിപിഎ ഒരാഴ്ചയ്ക്കുള്ളിൽ അറിയിപ്പ് നൽകും.
ഉല്പാദകർ നൽകുന്ന വില ചില്ലറ വിൽപ്പനക്കാർ, വ്യാപാരികൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവർ അവരുടെ വ്യാപാര കേന്ദ്രം / സ്ഥാപനം സന്ദർശിക്കുന്ന ഒരാൾക്ക് കാണാവുന്ന വിധത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
ട്രേഡ് മാർജിൻ കുറച്ചതിനുശേഷം പുതുക്കിയ എംആർപിയിൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ വിൽക്കാത്ത നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കുംഅമിതമായി ഈടാക്കിയ തുക,15% പലിശയോടൊപ്പം ഒടുക്കണം. കൂടാതെ,മരുന്ന് (വില നിയന്ത്രണ) ഉത്തരവ് 2013 ലെ വ്യവസ്ഥകൾ പ്രകാരവും അവശ്യ ചരക്ക് നിയമം, 1955 പ്രകാരവും 100% വരെ പിഴയും നൽകണം.
Post Your Comments