തിരുവനന്തപുരം: ടോട്ടേ ചുഴലിക്കാറ്റിന്റെ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായവുമായി മന്ത്രി ആന്റണി രാജു. ഒരു കുടുംബത്തിന് ആയിരത്തി ഇരുന്നൂറ് രൂപ വെച്ച് 18.36 കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ടോട്ടേ ചുഴലിക്കാറ്റു മൂലം കഴിഞ്ഞ മാസം ഒരാഴ്ചയോളം മത്സ്യബന്ധനം നിരോധിച്ചിരുന്നു. അക്കാലയളവില്‍ ബുദ്ധിമുട്ട് അനുഭവിച്ച, രജിസ്റ്റര്‍ ചെയ്ത 1,24,970 മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കും 28,070 മത്സ്യ തൊഴിലാളി അനുബന്ധ കുടുംബങ്ങള്‍ക്കുമാണ് ധനസഹായം. സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments