
ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക് ഡൗൺ ദീർഘിപ്പിച്ച വിവരം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
Read Also: ലക്ഷദ്വീപില്‍ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് , ദ്വീപില്‍ നിരീക്ഷണം ശക്തമാക്കി : വീണ്ടും പ്രതിഷേധം
രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വീണ്ടും ലോക്ക് ഡൗൺ നീട്ടിയതെന്നാണ് വിവരം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ എന്നിവിടങ്ങളിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സ്ഥലങ്ങളിൽ പച്ചക്കറി, മാംസം വിഭവങ്ങൾ, പഴം, പൂക്കൾ എന്നിവ വിൽക്കുന്ന കടകൾ, മത്സ്യ സ്റ്റാളുകൾ എന്നിവ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. എന്നാൽ മത്സ്യം മൊത്തവ്യാപാരം മാത്രമേ അനുവദിക്കൂവെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലാ ഭരണകൂടങ്ങൾ ആവശ്യമായ നടപടിയെടുക്കണമെന്നാണ് സംസ്ഥന സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments