Latest NewsNewsIndia

വീട്ടുപടിക്കൽ റേഷൻ പദ്ധതി: കേന്ദ്രസർക്കാർ തടഞ്ഞുവെന്ന ആരോപണവുമായി ആംആദ്മി

പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് ആംആദ്മി സര്‍ക്കാര്‍ വ്യക്തമാക്കി

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച വീട്ടുപടിക്കൽ റേഷന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു എന്ന ആരോപണവുമായി ആംആദ്മി. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് ആംആദ്മി സര്‍ക്കാര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ ഓരോ വീട്ടുകാര്‍ക്കും അവരുടെ വീട്ടുപടിക്കൽ റേഷന്‍ വിതരണം ചെയ്യാനുള്ള ആഗ്രഹം ഡല്‍ഹി സര്‍ക്കാരിനുണ്ടായിരുന്നുവെന്നും, ഇത് സംസ്ഥാനത്തെ 72 ലക്ഷം പേര്‍ക്ക് ഗുണകരമായുമായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തയാഴ്ച ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു എന്നും എന്നാല്‍, കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.

സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍ ചാരിത്ര്യപ്രസംഗം നടത്തുകയാണ്: പ്രഫുല്‍ കൃഷ്ണന്‍

അതേസമയം, പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. പിസയും ബര്‍ഗറും വസ്ത്രങ്ങളും സ്മാര്‍ട്ട് ഫോണും ഹോം ഡലിവറി നടത്തുമ്പോള്‍, കേന്ദ്രസർക്കാർ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വീട്ടുപടിക്കൽ നല്കാൻ അനുവദിക്കുന്നില്ലെന്ന് ആംആദ്മി പറഞ്ഞു. പ്രധാനമന്ത്രി ഇത്ര ജന വിരുദ്ധനാകുന്നത് എന്തുകൊണ്ടാണെന്നും ആംആദ്മി ചോദിച്ചു.

എന്നാൽ, സബ്‌സിഡികള്‍ സ്വീകരിക്കുന്ന കാർഡ് ഉടമകൾ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് പദ്ധതി നടപ്പാക്കുന്നതിനെതിരെ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button