ഡല്‍ഹി: രാജ്യത്തെ ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും നീതി ആയോഗ് വ്യക്തമാക്കി. രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം തുടര്‍ച്ചയായി 20 ദിവസമാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വർധിപ്പിച്ചത്.
രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് നൂറു രൂപ കടന്നിരുന്നു. ഇതേത്തുടർന്നാണ് ഇന്ധന വിലവർധനയിൽ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ആവശ്യപ്പെട്ടത്.
എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെന്നും, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കാര്യമായ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കമ്പനികള്‍ക്ക് നയപരമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലവർധനയുടെ കാര്യത്തിൽ സന്തുലിതമായ തീരുമാനമാണ് വേണ്ടതെന്നും, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments