ന്യൂഡൽഹി : പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് ഇട്ട പോസ്റ്റ് ഒഴിവാക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും . COVID19 വാക്സിനേഷനുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ വസ്തുത പരിശോധന നടത്തി പോസ്റ്റ് ചെയ്തതാണ് പേജിൽ നിന്ന് നീക്കം ചെയ്തത്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഈ പോസ്റ്റ് ഇല്ലാതാക്കുക മാത്രമല്ല, ഇത്തരമൊരു പോസ്റ്റ് വീണ്ടും സൃഷ്ടിക്കുകയാണെങ്കിൽ പിഐബി അക്കൗണ്ടിനെ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയെക്കുറിച്ച് പി ഐ ബി വസ്തുത പരിശോധന നടത്തിയിരുന്നു.
വ്യാജ വാര്‍ത്തയിലെ ഉള്ളടക്കം ഇങ്ങനെ :
‘വാക്സിനേഷന് ലഭിച്ച എല്ലാവരും രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കും. ഏതെങ്കിലും തരത്തിലുള്ള വാക്സിന് ലഭിച്ച ആളുകള്‍ക്ക് അതിജീവിക്കാന്‍ സാധ്യതയില്ലെന്ന് നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടേനയര് സ്ഥിരീകരിച്ചു’. ‘ഇതിനകം വാക്സിനേഷന് ലഭിച്ചവര്‍ക്ക് പ്രതീക്ഷയും ചികിത്സയും ഇല്ല. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ നാം തയാറായിരിക്കണം. ആന്റിബോഡി-ആശ്രിത വര്‍ധനവ് മൂലം അവരെല്ലാം മരിക്കും. അത്രമാത്രം പറയാം ‘-അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതായി പോസ്റ്റില്‍ കാണാം.
?अफ़वाहों से रहें सावधान, सच्चाई पर दें ध्यान!
✅ कोरोना की बीमारी एक सच्चाई है
इससे बचके रहने में ही भलाई हैसफाई भी, दवाई भी, कड़ाई भी
जीतेंगे कोरोना से लड़ाई भी#Unite2FightCorona#StaySafeStayHealthy@mopr_goi @MoRD_GOI @PIBHindi @DDNewsHindi pic.twitter.com/wUWtJkujaa— #IndiaFightsCorona (@COVIDNewsByMIB) June 4, 2021
പി ഐ ബി പുറത്ത് വിട്ട യഥാർഥ വസ്തുത ഇങ്ങനെ :
മെയ് മാസം തുടക്കത്തില്‍ മോണ്ടേന്യര്‍ ഹോള്‍ഡ്-അപ്പ് മീഡിയയിലെ പിയറി ബാര്‍നെറിയസിന് ഒരു അഭിമുഖം നല്‍കിയിരുന്നു. അതിനിടെയാണ് കോവിഡ് 19 മഹാവാക്സിനേഷന്‍ യജ്ഞത്തെ കുറിച്ചുള്ള ചോദ്യം അദ്ദേഹത്തിന് നേരിടേണ്ടി വന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള റെയര്‍ ഫൗണ്ടേഷന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുത്തിവെപ്പെടുത്തവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. വാക്സിനേഷന് കോവിഡിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായി മാത്രമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം പോസ്റ്റ് അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നും ഉടനെ തന്നെ പുനഃസ്ഥാപിച്ചുവെന്നും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിശദീകരണവുമായി എത്തി.
Post Your Comments