തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4466 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1488 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2987 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11052 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 37 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: തൃണമൂലിന്റെ അധികാരം മമതയുടെ കുടുംബത്തിന്റെ കൈകളിലേക്ക്: മരുമകന്‍ അഭിഷേക് ദേശീയ ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം സിറ്റിയിൽ 651 കേസുകൾ രജിസ്റ്റർ ചെയ്തു. 79 പേരാണ് അറസ്റ്റിലായത്. 309 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 305 കേസുകൾ രജിസ്റ്റർ ചെയ്യുകയും 150 പേർ അറസ്റ്റിലാകുകയും 491 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,255 കേസുകളും കൊല്ലം സിറ്റിയിൽ 649 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 651, 79, 309
തിരുവനന്തപുരം റൂറൽ – 305, 150, 491
കൊല്ലം സിറ്റി – 649, 57, 30
കൊല്ലം റൂറൽ – 1255, 68, 179
പത്തനംതിട്ട – 98, 64, 13
ആലപ്പുഴ- 76, 11, 248
കോട്ടയം – 226, 227, 240
ഇടുക്കി – 156, 27, 51
എറണാകുളം സിറ്റി – 158, 90, 62
എറണാകുളം റൂറൽ – 181, 43, 416
തൃശൂർ സിറ്റി – 167, 170, 151
തൃശൂർ റൂറൽ – 40, 49, 267
Read Also: ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില്‍: യുവാവിനു രക്ഷകനായി പോലീസ്
പാലക്കാട് – 118, 127, 43
മലപ്പുറം – 61, 71, 15
കോഴിക്കോട് സിറ്റി – 47, 47, 37
കോഴിക്കോട് റൂറൽ – 61, 73, 17
വയനാട് – 68, 0, 35
കണ്ണൂർ സിറ്റി – 110, 110, 65
കണ്ണൂർ റൂറൽ – 21, 3, 84
കാസർകോട് – 18, 22, 234
Post Your Comments