ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കില്‍ സ്ഥിരതയാര്‍ന്ന വര്‍ധനവ്. 120,529 പോസിറ്റീവ് കേസുകളാണ് ഇരുപത്തിനാലു മണിക്കൂറുകൾക്കിടയിൽ ഉണ്ടായത്. ഏപ്രിൽ ഏഴിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും കുറവ് പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും പോസിറ്റീവ് കേസുകളുടെ ഗണ്യമായ കുറവിനു കാരണമായി.
1,97,894 ആളുകളാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3,380 പേരാണ് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രോഗം വന്ന് മരണമടഞ്ഞത്. നിലവിലെ രോഗമുക്തി നിരക്ക് 93.1 ശതമാനമാണ്. 377 ജില്ലകളില്‍ നിലവില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്കുള്ളത്.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 2,86,94,879 ആണ്. 2,67,95,549 പേര് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. ആകെ 3,44,082 പേരുടെ ജീവനാണ് കോവിഡ് കവർന്നത്. നിലവിൽ 15,55,248 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഒരു ഡോസ് കോവിഡ് ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍ 17.2 കോടി വരും. വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയവരുടെ എണ്ണത്തില്‍ അമേരിക്കയെ ഇന്ത്യ മറികടന്നുവെന്ന വാർത്തയും ഇതിനോടകം പുറത്തുവന്നിരുന്നു.
Post Your Comments