Latest NewsKeralaNews

സിം കാർഡ് ബ്ലോക്ക് ആകുമെന്ന തരത്തിൽ സന്ദേശം: ബിഎസ്എൻഎൽ നമ്പർ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ്

സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകുമെന്നും ഉടൻ തന്നെ താഴെ തന്നിരിക്കുന്ന കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടണമെന്നുമുള്ള സന്ദേശങ്ങളായിരിക്കും ലഭിക്കുക

കോട്ടയം: സിം കാർഡ് ബ്ലോക്ക് ആകുമെന്ന തരത്തിൽ സന്ദേശങ്ങൾ അയച്ച് പുതിയ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നതായി റിപ്പോർട്ട്. കെവൈസി (വ്യക്തിഗത വിവരം) ഇല്ലാത്തതിനാൽ മൊബൈൽ നമ്പർ ഉടൻ സസ്‌പെൻഡ് ആകുമെന്ന് പറഞ്ഞ് ഫോണിൽ സന്ദേശങ്ങൾ അയച്ച് പണം ചോർത്തിയെടുക്കുന്നതാണ് പുതിയ തട്ടിപ്പ് സംഘത്തിന്റെ രീതി. ബിഎസ്എൻഎൽ നമ്പറുകളെ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ സന്ദേശമെത്തുന്നത്.

Read Also: സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ചികിത്സയുടെ പേരിൽ പണം തട്ടിപ്പ്: സി.പി.എം പ്രവർത്തകനെതിരെ പരാതി

സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകുമെന്നും ഉടൻ തന്നെ താഴെ തന്നിരിക്കുന്ന കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടണമെന്നുമുള്ള സന്ദേശങ്ങളായിരിക്കും ലഭിക്കുക. ആ നമ്പറിൽ ബന്ധപ്പെടുമ്പോൾ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഒരു ലിങ്ക് അയക്കാം അതിൽ വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും നേരിട്ട് ഹാജരാകേണ്ടതില്ലെന്നുമാണ് പിന്നീട് ഇവർ പറയുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതു ഫോൺ മറ്റ് സ്ഥലങ്ങളിൽ നിന്നു നിയന്ത്രിക്കാൻ സാധിക്കുന്ന റിമോട്ട് ആപ്ലിക്കേഷനുകൾ ആകും. ഇതിന്റെ ആക്‌സസ് നൽകുന്നതു വഴി മൊബൈൽ ഫോണിലെ ആക്ടിവിറ്റികൾ തട്ടിപ്പുകാർക്ക് കാണാൻ സാധിക്കും. അടുത്തതായി 10 രൂപയ്ക്ക് ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ റീചാർജ് ചെയ്യുമ്പോൾ റിമോട്ട് ആക്‌സസ് ആപ്പു വഴി കാർഡ് നമ്പർ, ഒടിപി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽ നിന്ന് തുക തട്ടിയെടുക്കും. ഫോണിന്റെ പ്ലാൻ അവസാനിക്കും എന്നു പറഞ്ഞും ഇതേ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

Read Also: ബലാത്സംഗക്കേസിൽ നടൻ അറസ്റ്റിലായതിന് പിന്നിൽ ഗൂഡാലോചന: പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകൾ പങ്കുവച്ച് നടൻ

ബിഎസ്എൻഎൽ ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ ഫോൺ വഴിയോ എസ്എംഎസ് വഴിയോ ആപ്പുകൾ വഴിയോ അന്വേഷിക്കില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ആധാർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ നൽകിയാണ് ഇപ്പോൾ സിം കാർഡ് എടുക്കുന്നതെന്നും അതിനാൽ വീണ്ടും വേരിഫിക്കേഷന്റെ ആവശ്യമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button