ചെന്നൈ: സമ്പൂർണ്ണ ഡിജിറ്റല്‍ സവാരി ആസ്വദിക്കണമെങ്കില്‍ തമിഴ്‌നാട്ടുകാരനായ അണ്ണാദുരൈയുടെ അമെയ്‌സിങ് ഓട്ടോയില്‍ കയറണം. ഗൂഗിള്‍ ഹോമും അലക്‌സയും സ്വൈപ്പിങ് മെഷീനും മുതല്‍ ഗെയിമിങ്ങിലെ പുതിയ ട്രെന്‍ഡായ പബ്ജി വരെയുണ്ട് ഓട്ടോയില്‍. അണ്ണാദുരൈയുടെ ഓട്ടോറിക്ഷയിൽ കയറാൻ വിദേശത്ത് നിന്ന് വരെ ആളുകൾ ഓൺലൈനിൽ ബുക്ക് ചെയ്ത് എത്തുന്നു.
Read Also: പണം തടസമാവില്ല: കടമെടുത്തായാലും എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുമെന്ന് ധനമന്ത്രി
അണ്ണാദുരൈയുടെ ഇൻസ്പിറേഷണൽ ക്ലാസുകൾക്ക് വേണ്ടി മൾട്ടി നാഷണൽ കമ്പനികൾ വരെയെത്തുന്നു. എവിടെയും കേട്ടിട്ടില്ലാത്ത സൗകര്യങ്ങളാണ് ചെന്നൈയിൽ അണ്ണാദുരൈയെന്ന 29 കാരന്റെ ഓട്ടോയിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. വിവിധ ഭാഷകളിലായി 9 പത്രങ്ങൾ. യാത്രക്കാർക്ക് കുടിക്കാൻ പെപ്‌സിയും ജ്യൂസും ലഭ്യമാകും. ദിവസേന ലഭിക്കുന്ന വരുമാനം 3500 മുതൽ 5500 വരെയാണ്. അണ്ണാദുരൈയുടെ ഓട്ടോ വിശേഷം ചെന്നൈയും കടന്ന് ടെക്‌സാസിലേയ്ക്കും പടർന്ന് കഴിഞ്ഞു. വൊഡാഫോൺ, ആമസോൺ, യുണിലിവർ എന്നിങ്ങനെയുള്ള വൻകിട ഭീമൻന്മാരുടെ സ്റ്റാർട്ടപ്പ് ഐക്കണാണ് അണ്ണാദുരൈ. പന്ത്രണ്ടാം ക്ലാസ്സാണ് വിദ്യാഭ്യാസം.
Post Your Comments