Latest NewsNewsIndia

തൃണമൂലിന്റെ അധികാരം മമതയുടെ കുടുംബത്തിന്റെ കൈകളിലേക്ക്: മരുമകന്‍ അഭിഷേക് ദേശീയ ജനറല്‍ സെക്രട്ടറി

ഭരണത്തിന്‍റെ താക്കോലും പാര്‍ട്ടിയുടെ താക്കോലും മമത സ്വന്തമാക്കി

കൊല്‍ക്കൊത്ത: കോൺഗ്രസിന് പിന്നാലെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും അധികാരം കുടുംബത്തിൽ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി തൃണമൂലിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്. ശ

നിയാഴ്ചയാണ് ഡയമണ്ട് ഹാര്‍ബറിനെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ എംപി അഭിഷേക് ബാനര്‍ജിയെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഇതോടെ ഭരണത്തിന്‍റെ താക്കോലും പാര്‍ട്ടിയുടെ താക്കോലും മമത സ്വന്തമാക്കി.

read also: മുരളീധരന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ പിരിച്ചത് 10 കോടി, ആ കണക്ക് എവിടെയെന്ന് കെ.സുരേന്ദ്രന്റെ ചോദ്യം

തൃണമൂലിന്‍റെ അധികാരം അഭിഷേക് ബാനര്‍ജിയുടെ കൈകളില്‍ ഒതുങ്ങുന്നു എന്ന് അണികൾക്കിടയിൽ വിമർശനം ഉണ്ടായിരുന്നു. സുവേന്ദു അധികാരി ഉൾപ്പെടെയുള്ള നേതാക്കന്മാർ പാര്‍ട്ടി വിട്ടതും ഇതിൽ പ്രതിഷേധിച്ചായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button