Latest NewsNewsIndia

18-44 വയസ് പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍: സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം തീരുമാനം റദ്ദാക്കി

വാക്സിന്‍ ലഭിക്കാനായി സ്വകാര്യ ആശുപത്രികള്‍ നല്‍കിയ പണം തിരികെ നല്‍കുമെന്ന് വികാസ് ഗാര്‍ഗ്

ചണ്ഡീഗഢ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ കുത്തിവയ്പ്പ് ജനകീയമായി സർക്കാരുകൾ പ്രോത്സാഹിപ്പിക്കുകയാണ്. 18-44 വയസ് പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനം റദ്ദാക്കിയിരിക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍.

read also: ബിഗ് ബോസ് മലയാളം സീസണ്‍ 3 ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നെ വിജയെ കണ്ടെത്തി സോഷ്യല്‍ മീഡിയ: പ്രവചനം ഇങ്ങനെ

സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ വിതരണത്തിന് കൂടിയ വില ഈടാക്കുമെന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്. കൈവശമുള്ളതും നിര്‍മാതാക്കളില്‍ നിന്ന് ലഭിക്കുന്നതുമായ മുഴുവന്‍ വാക്സിന്‍ ഡോസുകളും സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാറിലേക്ക് തിരികെ നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, വാക്സിന്‍ ലഭിക്കാനായി സ്വകാര്യ ആശുപത്രികള്‍ നല്‍കിയ പണം തിരികെ നല്‍കുമെന്ന് വാക്സിനേഷന്‍റെ ചുമതല വഹിക്കുന്ന വികാസ് ഗാര്‍ഗ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button