മഹാരാഷ്ട്ര; മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,152 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,805,565 ആയി. രോഗം ബാധിച്ച് 289 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 20,852 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 5,507,058 ആയി ഉയർന്നു.
മുംബൈയിൽ പുതുതായി 973 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 പേർ കോവിഡ് ബാധിച്ചു മരിച്ചു. നഗരത്തിൽ 1,207 പേർ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ഒൻപത് ദിവസമായി രോഗവ്യാപനത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്. മെയ് 24 മുതൽ ജൂൺ 2 വരെ സംസ്ഥാനത്ത് ആകെ 181,210 കേസുകളാണ് രേഖപ്പെടുത്തിയത്.
മുംബൈയിൽ രോഗമുക്തി നിരക്ക് 95% ആയി. മെയ് 28 മുതൽ ജൂൺ 03 വരെ മുംബൈയിൽ കോവിഡ് കേസുകളുടെ മൊത്തത്തിലുള്ള വളർച്ച നിരക്ക് വെറും 0.13 ശതമാനം മാത്രമാണെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പുറത്ത്‌വിട്ട റിപ്പോർട്ടിൽ വ്യക്തമാകുന്നു.
Post Your Comments