തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് രാഷ്ട്രീയപ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബഡ്‌ജറ്റിന്‍റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണ് ഇന്ന് നിയമസഭയിൽ നടന്നത്. ബഡ്‌ജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
Read Also : നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് : കൂടുതൽ വിവരങ്ങള്‍ ലഭിച്ചതായി സൂചന
വി.ഡി സതീശന്റെ വാക്കുകൾ :
”ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധികചെലവ് 1715 കോടി എന്നാണ് ബജറ്റിൽ പറയുന്നത്. പക്ഷേ, 20,000 കോടി രൂപയുടെ ഉത്തജക പാക്കേജ് ഇതേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവ് അല്ലെ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധിക ചെലവ് എന്ന കണക്കിൽ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത് 1715 കോടി മാത്രമാണ്. അത് കഴിഞ്ഞ തവണത്തെ ഉത്തേജക പാക്കേജ് പോലെ ഒന്നാണോ എന്ന് ഞങ്ങള് സംശയിക്കുന്നു. കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അതെങ്ങനെയാണ് ഉത്തേജകപാക്കേജ് ആയതെന്നാണ് ഞങ്ങൾക്ക് അറിയാത്തത്. കഴിഞ്ഞ തവണ സംഭവിച്ച കാര്യമാണ് പറഞ്ഞത്. ബജറ്റിന്റെ എസ്റ്റിമേറ്റിൽ ഇല്ല ഈ 20000 കോടി”- വി ഡി സതീശൻ പറഞ്ഞു.
Read Also : ഉള്ളികളിലെ കറുപ്പ് നിറം ബ്ലാക്ക് ഫംഗസിന് കാരണമാകും: വ്യാജവാർത്തയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കളക്ടർ
ജനങ്ങളുടെ കൈയിൽ 8,900 കോടി രൂപ നേരിട്ട് എത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. 5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. യു ഡി എഫ് വരുമെന്ന് കരുതിയാണ് ഐസക്ക് അങ്ങനെ പറഞ്ഞത്. എന്നാൽ ഐസക്ക് പറഞ്ഞ അയ്യായിരം കോടിയെപ്പറ്റി ബഡ്‌ജറ്റിൽ ഒരു സൂചനയുമില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Post Your Comments