COVID 19Latest NewsUAENewsGulf

യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചത് 2,062 പേര്‍ക്ക്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,035 പേര്‍ രോഗമുക്തരാക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,33,038 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,79,009 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,58,584 പേര്‍ രോഗമുക്തരാവുകയും 1,691 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,734 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button