മുംബൈ : കോവിഡ് രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാൻ കൂട്ടനൃത്തം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വീഡിയോ വൈറൽ ആകുന്നു. വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ആരോഗ്യ പ്രവര്‍ത്തകരെ ഒരു കൂട്ടം പ്രശംസിക്കുമ്പോഴും സാമൂഹിക അകലം ഇല്ലെന്ന് പറഞ്ഞ് പരിഹാസ കമന്റുകളുമായി മറ്റുചിലര്‍ രംഗത്തെത്തുകയും ചെയ്തു.
മുംബൈയിലുള്ള നെസ്കോ സെന്ററിലെ കോവിഡ് വാര്‍ഡില്‍ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരുടെ വീഡിയോയാണ് വൈറൽ ആകുന്നത്. വീഡിയോ എഎന്‍ഐയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികള്‍ക്കിടയില്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ മുൻപും വൈറല്‍ ആയിരുന്നു.
വീഡിയോ കാണാം :
#WATCH Healthcare professionals of Nesco COVID-19 center in Mumbai's Goregaon were seen showing off their dance moves inside the patient's ward during an entertainment program organised on June 2 to mark one year of operations of the center pic.twitter.com/6ET61KIgsu
— ANI (@ANI) June 3, 2021
Post Your Comments