Latest NewsIndiaNews

രാകേഷ് ടികായത്തിന്റെ തനിനിറം പുറത്ത്: പരാതിയുമായി യോഗി ആദിത്യനാഥിനെ സമീപിച്ച് കര്‍ഷക

രണ്ട് ഏക്കറോളം ഭൂമി തട്ടിയെടുത്തെന്നാണ് രാകേഷ് ടികായത്തിനെതിരായ പരാതി

ലക്‌നൗ: ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെതിരെ പരാതി. ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് മുസഫര്‍ നഗറിലുള്ള കര്‍ഷകയായ സുശീല ദേവിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇവര്‍ പരാതി കൈമാറി.

Also Read: ബിഗ് ബോസ് മലയാളം സീസണ്‍ 3 ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നെ വിജയെ കണ്ടെത്തി സോഷ്യല്‍ മീഡിയ: പ്രവചനം ഇങ്ങനെ

കിനൗനി ഗ്രാമത്തിലെ കര്‍ഷകയാണ് സുശീല ദേവി. ലക്ഷങ്ങള്‍ വിലമതിക്കുന്ന തങ്ങളുടെ 2 ഏക്കറോളം ഭൂമി രാകേഷ് ടികായത് ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ മെയ് 30ന് രാത്രി രാകേഷ് ടികായതും മകന്‍ ചരന്‍ സിംഗും ബുള്‍ഡോസറുമായെത്തി തങ്ങളുടെ വിളകള്‍ നശിപ്പിച്ചെന്നും സുശീല ദേവി ആരോപിച്ചു. രാകേഷ് ടികായത്തിനും മകനുമെതിരെ പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നും അതിനാലാണ് മുഖ്യമന്ത്രിയ്്ക്ക് പരാതി നല്‍കിയതെന്നും സുശീല ദേവി കൂട്ടിച്ചേര്‍ത്തു.

രാകേഷ് ടികായത് കര്‍ഷകനല്ല, ഭൂമാഫിയയാണെന്നും ചെറുകിട കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവനാണ് ഇയാള്‍ എന്നും സുശീല ആരോപിച്ചു. ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും രാകേഷ് ടികായത്താണ് നേതൃത്വം നല്‍കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമങ്ങള്‍ക്ക് പിന്നിലും രാകേഷ് ടികായത്താണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button