ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങൾക്ക് പിന്നാലെ ആന്ധ്രയിലും പെട്രോള്‍ വില നൂറ് കടന്നു. ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലുമാണ് ഇന്നത്തെ വര്‍ധനയോടെ വില റെക്കോർഡിട്ടത്. ലേയിലും വില നൂറിനു മുകളിലായി.
ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 28 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ മാസം പതിനെട്ടു തവണയാണ് ഇന്ധന വില ഉയർത്തിയത്. ഈ ഒറ്റ മാസത്തെ വർദ്ധനവോടെ രാജ്യത്ത് പല പ്രദേശങ്ങളിലും വില റെക്കോര്‍ഡ് ഉയരത്തിലാണ് ഉള്ളത്. ഡല്‍ഹിയില്‍ 94.76 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 85.66 രൂപയുമാണ്.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ തന്നെ വില നൂറിനു മുകളില്‍ എത്തി. വിശാഖപട്ടണം ഒഴികെ ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും ഇന്ന് വില നൂറിനു മുകളിലെത്തി. 99.75 രൂപയാണ് വിശാഖപട്ടണത്തെ പെട്രോൾ വില. തെലങ്കാനയില്‍ ആദിലാബാദിലും നിസാമാബാദിലും വില നൂറു കടന്നു.
Post Your Comments