Latest NewsKeralaCinemaNewsEntertainment

നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് : കൂടുതൽ വിവരങ്ങള്‍ ലഭിച്ചതായി സൂചന

ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൈബര്‍ പൊലീസിന് വിവരങ്ങള്‍ ലഭിച്ചതായി സൂചന. വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും വീഡിയോ ഷെയർ ചെയ്തവർക്കുമെതിരെയും ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Read Also : ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നത് 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ ആണ് രമ്യ സുരേഷിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ വിശദീകരണവുമായി രമ്യ തന്നെ രംഗത്തുവരുകയും ചെയ്തു. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ.

കരീലക്കുളങ്ങര പൊലീസിനെ വിവരം അറിയിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കാനായിരുന്നു നിര്‍ദേശിച്ചത്. ജില്ലാ പൊലീസ് മേധാവി പരാതി സൈബര്‍ സെല്ലിനു കൈമാറി. രമേശ് ചെന്നിത്തല എംഎല്‍എ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും രമ്യ സുരേഷ് പരാതി നല്‍കിയിരുന്നു.

വ്യാജ വീഡിയോ തയ്യാറാക്കിയവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുന്നതുവരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് രമ്യ സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button