Latest NewsNewsIndia

‘മോദിയെയും അമിത് ഷായെയും വിമർശിച്ച മേനക ഗാന്ധി’: സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്ന വീഡിയോയിൽ ഉള്ളത് കോൺഗ്രസ് നേതാവ്

മനേക ഗാന്ധിക്ക് നിലവിൽ 64 വയസ്സാണുള്ളത്

ന്യൂഡൽഹി : പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ബിജെപി മന്ത്രി മനേക ഗാന്ധി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും പരാജയപ്പെട്ടു എന്നു ബിജെപി മന്ത്രി തന്നെ വിമർശിക്കുന്നു എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം.

വീഡിയോ സംഭാഷത്തിനിടയില്‍ പറയുന്നതിങ്ങനെ.. “എന്‍റെ 36 വർഷത്തെ ജീവിതത്തിനിടയിൽ, ഇത്തരമൊരു അന്ധനായ പ്രധാനമന്ത്രിയെ, അന്ധനായ ആഭ്യന്തരമന്ത്രിയെ, ആരോഗ്യമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. കൊറോണയെ തടയുന്നതിൽ നിങ്ങൾ എല്ലാവരും ദയനീയമായി പരാജയപ്പെട്ടു.” ഈ സ്ത്രീ ബിജെപി എംപി മനേക ഗാന്ധിയാണെന്നാണ് അവകാശവാദം. വീഡിയോയുടെ ഒപ്പം സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ബിജെപി യുടെ മന്ത്രി മേനകാ ഗാന്ധി ശക്തമായി പ്രതികരിക്കുന്നു രാജ്യം ഇങ്ങനെ യോരു അക്രമകാരികളായ മന്ത്രിമാരെ ഇത് വരെ കണ്ടിട്ടില്ല സ്വന്തം രാജ്യത്തിലെ മനുഷ്യരുടെ ചോര കുടിക്കുന്ന രക്തദാഹികൾ വ്യാജ മരുന്നുകൾ ഉണ്ടാക്കി വിപണിയിൽ കാശുണ്ടാക്കുന്ന രാജ്യത്തെ അവസ്ഥയറിയാത്ത മോദിയും അമിത് ഷായും”.

read also: കോവിഡില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗരേഖ തയ്യാറാക്കി ആരോഗ്യ വകുപ്പ്

എന്നാൽ മേനക ഗാന്ധിയല്ല ഈ വീഡിയോയിൽ ഉള്ളത്. വീഡിയോയിലെ സ്ത്രീ തന്‍റെ പ്രായം 36 വയസാണെന്ന് പറയുന്നുണ്ട്. മനേക ഗാന്ധിക്ക് നിലവിൽ 64 വയസ്സാണുള്ളത്. അതില്‍ നിന്ന് തന്നെ ഇവര്‍ മനേക ഗാന്ധിയല്ല എന്ന് ഉറപ്പിക്കാം സാധിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഡോളി ശർമ എന്ന സ്ത്രീയാണെന്ന് എന്ന് ഫാക്ട് ചെക് കണ്ടെത്തിയിരിക്കുകയാണ്.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അവർ താമസിക്കുന്നതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. ഗാസിയാബാദിലെ ഭീതിതമായ അവസ്ഥയെക്കുറിച്ച് ഡോളി ശർമ ഏപ്രിൽ 20 ന് ഫേസ്ബുക്ക് ലൈവിൽ ബിജെപിയെ വിമർശിച്ചിരുന്നു. വീഡിയോയിൽ നിന്നുള്ള മൂന്ന് മിനിറ്റ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതില്‍ നിന്നുള്ള ഒരു ഭാഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മനേക ഗാന്ധിയുടെ പേരില്‍ പ്രചരിക്കുന്നത്. ഡോളി ശർമഒരു കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button