മുംബൈ : കോവിഡ് കവര്‍ന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ്. ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്.
കോവിഡ് മൂലം ചില ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുക എന്നത് റിലയന്‍സ് കുടുംബത്തിന്റെ കടമയാണ്. റിലയന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുക. മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തില്‍ പറയുന്നു. മൂന്നു ലക്ഷം ജീവനക്കാര്‍ക്ക് ആണ് ഈ കത്ത് എഴുതിയിരിക്കുന്നത്.
Read Also : ‘5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞുവരും, അപ്പഴാ 10കോടി’- അലി അക്ബർ
മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ക്ക് ഇന്ത്യയിലെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം വരെയുള്ള കോഴ്സുകള്‍ പഠിക്കാം. ഇതിന്റെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ പൂര്‍ണമായും റിലയന്‍സ് വഹിക്കും. ജീവനക്കാരന്റെ പേരിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുടര്‍ന്നും പൂര്‍ണമായും റിലയന്‍സ് വഹിക്കും. അതോടൊപ്പം, കോവിഡ് ബാധിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക അവധിയും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും രോഗമുക്തി നേടുന്നതുവരെയാണ് ഈ അവധി ലഭ്യമാകുക. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാലും ഈ അവധി ജീവനക്കാര്‍ക്ക് ലഭ്യമാകും.
Post Your Comments