കോട്ടയം : കേരളത്തിൽ നടത്താനിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. സിബിഎസ്ഇ പ്ലസ്-ടു പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.
‘കഴിഞ്ഞ അധ്യയനവർഷം ഒരു ദിവസം പോലും സ്കൂളിൽ എത്താൻ സാധിക്കാത്ത പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 6 മുതൽ പരീക്ഷ നടത്തും എന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. പരീക്ഷ ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണം’- പി.സി ജോർജ് പറഞ്ഞു.
സ്കൂളിലെത്തി കുറച്ചു നാളെങ്കിലും അധ്യയനം നടത്താതെ പ്ലസ് വൺ പരീക്ഷ നടത്തുന്നത് കൂട്ട തോൽവിക്ക് ഇടയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ടായിരിക്കില്ല എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments