കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോവിഡ് മഹാമാരിയ്ക്കിടയില്‍ ഉണ്ടായ ഈ തീപിടിത്തം ഭക്തരെയും ക്ഷേത്രനടത്തിപ്പുകാരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
Read Also : സുരേന്ദ്രനും സികെ ജാനുവിനും എതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് മലക്കം മറിഞ്ഞ് പ്രസീത
പതിവ് പ്രഭാത പൂജയ്ക്ക് ശേഷം ക്ഷേത്ര മേല്‍ക്കൂരയ്ക്കാണ് തീപിടിച്ചത്. കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്. കോവിഡ് മഹാമാരി ബാധിച്ചതോടെ ക്ഷേത്രത്തിലെ ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പൂജകളും ആചാരങ്ങളും ക്ഷേത്രത്തിനുള്ളില്‍ മുടങ്ങാതെ നടക്കുന്നുണ്ട്. ജൂണ്‍ ഒന്നിന് പൂരോഹിതര്‍ പ്രഭാത പൂജ കഴിഞ്ഞ് പുറത്ത് വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം. കേരളത്തിലെ വാസ്തുശില്‍പമനുസരിച്ച് മരംകൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയാണ് ഈ ക്ഷേത്രത്തിന്. അതിനാണ് തീപിടിച്ചത്. ശ്രീകോവിലില്‍ നിന്നുള്ള തീ പടര്‍ന്നിരിക്കാമെന്നാണ് നിഗമനം.
ക്ഷേത്ര പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന തിരുത്തൊണ്ടാല്‍ സഭ ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ എച്ച്ആര്‍സിഇയ്ക്കെതിരെ പരാതി ഫയല്‍ ചെയ്തിരിക്കുകയാണ്.
Post Your Comments