തിരുവനന്തപുരം : 45 വയസ്സിന് താഴെയുള്ളവരുടെ വാക്സിൻ വിതരണത്തിൽ പിശുക്കുകാട്ടി സംസ്ഥാന സർക്കാർ. സ്റ്റോക്കുണ്ടായിട്ടും വിതരണം വ്യാപകമാക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.നിലവിൽ മുൻഗണനാവിഭാഗങ്ങളെ നിശ്ചയിച്ചാണ് വിതരണമെങ്കിലും രജിസ്ട്രേഷന് ബുദ്ധിമുട്ടാണ്.
6,58,950 ഡോസ് വാക്സിനാണ് 45 വയസ്സിന് താഴെയുള്ളവർക്ക് നൽകാനായി തിങ്കളാഴ്ച ഉച്ചവരെ സ്റ്റോക്കുണ്ടായിരുന്നത്. ഇത്രയും സ്റ്റോക്ക് നിലനിൽക്കേ മെയ് 31-ന് 60,704 ഡോസും ജൂൺ ഒന്നിന് 68,900 ഡോസും വിതരണംചെയ്തിട്ടുണ്ട്. ബുധനാഴ്ച രണ്ടുവരെ 5617 പേർക്ക് മരുന്നു നൽകിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ കണക്കുകളനുസരിച്ച് 5.23 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്.
Read Also : തുറന്ന സ്ഥലങ്ങളിൽ സംസ്കാര ചടങ്ങുകൾ, ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച: വാർണർ
മൂന്നാം തരംഗം ചെറുക്കാനുള്ള പ്രധാന പോംവഴിയായി പരമാവധിപേർക്ക് ആദ്യഡോസ് മരുന്നെങ്കിലും നൽകണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്. എന്നാൽ, 18-45 പ്രായക്കാരായ കൂടുതൽപേർക്ക് മരുന്നുനൽകാനോ മുൻഗണനാവിഭാഗങ്ങളിൽ കൂടുതൽപേരെ ഉൾപ്പെടുത്തി വിതരണം വിപുലപ്പെടുത്താനോ നടപടികൾ സ്വീകരിക്കുന്നില്ല. 1,00,237 ഡോസാണ് ഈ വിഭാഗത്തിലുള്ളവർക്കായി ബുധനാഴ്ച ഉച്ചവരെ വിതരണം ചെയ്തത്.
Post Your Comments