ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം മെയ് മാസത്തില്‍ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചത് 55 കോടി സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. ജൂണില്‍ ഇതുവരെ 2.6 കോടി ഗുണഭോക്താക്കള്‍ക്കും ഭക്ഷ്യധാന്യം വിതരണം ചെയ്തതായി കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഏകദേശം 63.67 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം നല്‍കിയത്. മെയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള പി.എം.ജി.കെ.വൈ വകയിരുത്തലിന്റെ 80% ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഡിപ്പോകളില്‍ നിന്നും ഏറ്റെടുത്തിട്ടുണ്ട്.
28 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് മെയ് മാസത്തില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. അതുകൂടാതെ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇന്നു വരെ മേയ് മാസത്തിലെ 90 ശതമാനവും ജൂണിലെ 12 ശതമാനവും ഭക്ഷ്യധാന്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും സുധാന്‍ഷു പാണ്ഡെ പറഞ്ഞു.
Post Your Comments