ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം കടന്നു. മരണസംഖ്യ 37.05 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അമ്പത് ലക്ഷമായി.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 2.84 കോടിയിലധികം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ആകെ മരണം 3.38 ലക്ഷം കടന്നു. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം പിന്നിട്ടു.
വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ പതിനാറായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 500 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 94,509 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,394 പേർ മരിക്കുകയും ചെയ്തു.
Post Your Comments