ഹൈദരാബാദ് : കൊവിഡ് പോസിറ്റീവായ സ്ത്രീ മരുകളെ നിര്‍ബന്ധപൂര്‍വം കെട്ടിപ്പിടിച്ചു രോഗം പകര്‍ന്നു നല്‍കി. തെലങ്കാനയില്‍ നിന്നുമാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പരിശോധനയില്‍ കൊവിഡ് പൊസിറ്റീവാണെന്ന് തെളിഞ്ഞതോടെ വീട്ടമ്മയെ ഒരു മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ആഹാരം അടക്കം അവിടെ എത്തിച്ച് നല്‍കി ബാക്കി കുടുംബാംഗങ്ങള്‍ സാമൂഹിക അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്.
എന്നാല്‍ ബലമായി മരുമകളെ കെട്ടിപ്പിടിച്ചാണ് അമ്മായി അമ്മ തന്റെ ദുഷ്ടത പ്രകടിപ്പിച്ചത്. ആലിംഗനം ചെയ്തതിലൂടെ കുറച്ച് ദിവസങ്ങള്‍ക്കകം മരുമകള്‍ കൊവിഡ് പൊസിറ്റീവാകുകയും ചെയ്തു. ‘ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചുകൊണ്ടാണ് തന്നെ അമ്മായിയമ്മ കെട്ടിപിടിച്ചതെന്ന് യുവതി പറയുന്നു. കൊവിഡ് ബാധിതയായ യുവതി ഇപ്പോള്‍ ചികിത്സയിലാണ്.
ഒറ്റപ്പെടലില്‍ മനംനൊന്ത വീട്ടമ്മ മരുമകള്‍ക്ക് കൂടി തന്റെ അസുഖം പകര്‍ന്നു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് കൂടാതെ കോവിഡ് പോസിറ്റീവായതോടെ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ സഹോദരി എത്തി പിന്നീട് ഇവരെ രാജന്ന സിര്‍സില്ല ജില്ലയിലെ തിമ്മപൂര്‍ ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Post Your Comments